Oil Palm India Limited was established in the year 1977 with the objective of propagating oil palm cultivation in the country and more particularly in Kerala. From 1983 onwards the Company started functioning as a joint venture of the Government of Kerala and Government of India with share participation of 51% and 49% respectively. The paid-up share capital of the company is Rs.11.78 Crores.Oil Palm India Limited has got a total planted area of 3646 Hect. of plantation spread over in three estates viz. Yeroor, Chithara and Kulathupuzha in Kollam District, Kerala. The total employee strength is 948.
Oil Palm is the richest source of oil. While Oil Palm can give around 3 to 5 Tons of oil per hectare, the yield per hectare of oil seeds like ground nut, sun flower, soyabeen etc. would come to about 1 ton only. The cultivation of Oil Palm is commercially very much viable in comparison with other commercial crops like Rubber, Coconut etc.
1977-ൽ കേരളത്തിലെ എണ്ണപ്പന കൃഷിയുടെ വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി രൂപം കൊണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് . ( കേരളം51% കേന്ദ്രം- 49% പങ്കാളിത്തം)
കമ്പനിയുടെ അടച്ചു തീർത്ത ഓഹരി മൂലധനം 11.78 കോടിയാണ്. 3646 ഹെക്ടർ പ്ലാൻറ്റേഷനുള്ള ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ മൊത്തം ജീവനക്കാരുടെ എണ്ണം 1000 ആണ്. കൊല്ലം ജില്ലയിലെ ഏരൂർ, ചിതറ, കുളത്തുപ്പുഴ എന്നീ മൂന്ന് എസ്റ്റേറ്റുകളിലായി ഈ പ്ലന്റഷൻ പടർന്നു കിടക്കുന്നു.
എണ്ണക്കുരുക്കളിൽ വെച്ചു ഏറ്റവും അധികം എണ്ണ ഉൽപ്പാദിപ്പിക്കാൻ എണ്ണ പനകൾക്ക് കഴിവുണ്ട്. ഹെക്ടറിന് 3 മുതൽ 5 ടൺ വരെ ഓയിൽ ഉൽപ്പാദിപ്പിക്കാൻ ഇവയ്ക്കു സാധിക്കും. നിലക്കടല, സോയാബീൻ, സൂര്യകാന്തി തുടങ്ങിയവയ്ക്ക് അതെ സമയം നൽകുവാൻ കഴിയുന്നത് ഏകദേശം ഒരു ടൺ മാത്രമാണ്. റബ്ബർ, തെങ്ങ് മുതലായ വാണിജ്യ വിളകളെ അപേക്ഷിച്ച ഓയിൽ പാം വളരെ ലാഭകരമാണ്
PALM OIL OR PALMOLEIN is the oil produced from the red oil palm tree(Elaeis Guineensis). Palm Oil is extracted from the pulpy portion (mesocarp) of the fruit of Oil Palm. The Crude Palm Oil is deep orange red in colour and is semi solid at a temperature of 20 degree centigrade. Palm Oil contains an equal proportion of saturated and unsaturated fatty acid containing about 40% oleic acid, 10% linoleic acid. 44% palmitic acid and 5% stearic acid. The unprocessed palm oil is used for cooking in various countries. Palm Oil is a very rich source of Beta Carotene, an important source of Vitamin A and it contains Tecopherols and Tocotrienols, a natural source of Vitamin E. Vitamin A and Vitamin E contents are the highest in palm oil in comparison with any other types of oil and hence consumption of the same boosts health. By virtue of the high vitamin contents the “Red Palm Oil is a nature’s gift for the human beings”. In view of the rich content of vitamins, palm oil can be utilised for the preparation of cosmetics as well.
Since 1987 the company was making marginal profit and from 1992 onwards the performance has been quite encouraging. Persuance and hard work of the employees and cost reduction measures helped the company to register a phenominal growth.
പന മരങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഈ ചുവന്ന എണ്ണയെ പാം ഓയിൽ അഥവാ ..പാമോലിൻ എന്ന് പറയുന്നു. ഓയിൽ പാം പഴങ്ങളുടെ പൾപ്പ് ഭാഗത്തു നിന്നും, വേർതിരിച്ചെടുക്കുന്ന എണ്ണയാണ് പാമോയിൽ.20 ഡിഗ്രി താപനിലയിൽ അർധ ദ്രവകാവസ്ഥയിലുള്ള ക്രൂഡ് പാം ഓയിലിന് കടും ഓറഞ്ചു ചുവപ്പും കലർന്ന നിറമാണ്.
ഇതിൽ ഒരേ അളവിൽ പൂരിത, അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. (1 -40%ഒലിയ്ക് ആസിഡ്, 10% ലിനോലിക് ആസിഡ്, 44% പാൽമിറ്റിക് ആസിഡ്, 5% സ്റ്റേർണിങ് ആസിഡ്) ഇത് വിവിധ രാജ്യങ്ങളിൽ പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ A യുടെയും E യുടെയും സാനിധ്യം ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
മറ്റു എണ്ണകളെ അപേക്ഷിച്ചു വിറ്റാമിൻ A, E ഇവയുടെ സാനിധ്യം കൂടുതലുള്ള ഓയിൽ പാം പ്രകൃതിയുടെ വരമാണ്. വിറ്റാമിനുകളാൽ സമ്പന്നമായ ഇവയെ സൗന്ദര്യ വർധക വസ്തുക്കളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നു.