Oil Palm India Ltd

ഓയിൽ പാം ഇന്ത്യക്ക് ഉൽപാദന ക്ഷമത അവാർഡ്

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിൻറെ  2023 വർഷത്തെ ഏറ്റവും നല്ല പെർഫോമൻസിനുള്ള എം.കെ.കെ നായർ ഉൽപാദന ക്ഷമത അവാർഡ് (മീഡിയം വിഭാഗം) ഓയിൽ പാം ഇന്ത്യക്ക് ലഭിച്ചു. എല്ലാ വർഷവും പ്രൊഡക്ടിവിറ്റി കൗൺസിൽ വിവിധ കമ്പനികളുടെ പ്രകടനങ്ങൾ വിലയിരുത്തുകയും ഉൽപാദന ക്ഷമത അവാർഡ് നൽകി വരുന്നതുമാണ്.

കമ്പനികളുടെ സാമ്പത്തിക പ്രകടനം, ഉൽപാദന ക്ഷമത, ഓപ്പറേഷൻസ്, ഡെവലപ്മെൻറ്, ട്രേഡ് യൂണിയൻ വിഷയങ്ങൾ, ടെക്നോളജി തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.

ഓയിൽ പാം ഇന്ത്യ 2022-23 സാമ്പത്തിക വർഷം ഉയർന്ന ഉൽപാദനവും റെക്കോർഡ് വിറ്റു വരവും ലാഭവും നേടിയിരുന്നു. ഓയിൽ പാമിന് കൊല്ലം ജില്ലയിലെ ഏരൂർ, ചിതറ, കുളത്തുപ്പുഴ എന്നിവിടങ്ങളിലായി 3646 ഹെക്ടറിൽ എണ്ണപ്പന തോട്ടവും ഒരു മണിക്കൂറിൽ  20 MT എണ്ണക്കുരു സംസ്കരിക്കുന്നതിനാവശ്യമായ ഒരു ഫാക്ടറിയും നിലവിലുണ്ട്. ഇത് കൂടാതെ കോട്ടയം വൈക്കത്ത് ഒരു അരിമില്ലും തൊടുപുഴയിൽ ഒരു എണ്ണപ്പന വിത്ത് ഉൽപാദന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ പാം ഇന്ത്യയിൽ ഏകദേശം ജീവനക്കാർ ജോലി ചെയ്യുന്നു.

ഫെബ്രുവരി 17ന് സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഓഫീസ്, കളമശ്ശേരിയിൽ വച്ച് നടന്ന ചടങ്ങിൽ ദേശീയ പ്രൊഡക്ടിവിറ്റി കൗൺസിൽ ഡയറക്ടർ ജനറൽ എസ് ഗോപാലകൃഷ്ണൻ ഐ.എ.എസ് അവർകൾ അവാർഡുകൾ സമ്മാനിച്ചു. ഓയിൽ പാം ഇന്ത്യക്ക് വേണ്ടി ചെയർമാൻ അഡ്വ: ആർ രാജേന്ദ്രൻ, മാനേജിങ് ഡയറക്ടർ ജോൺ സെബാസ്റ്റൻ, ഡയറക്ടർ അജയപ്രസാദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.