Oil Palm India Ltd

Natural products derived from plants for the treatment of diseases have proved that nature stands a golden mark to show the relationship between man and his environment. The researches and utilization of herbal medicine in the treatment of diseases increases every day. Since ancient times, plants have been an exemplary source of medicine. Ayurveda and other Indian literature mention the use of plants in treatment of various human ailments. India has about 45000 plant species and among them, several thousands have been claimed to possess medicinal properties. Since there is a tremendous demand both internally and internationally,we have established a Model Nursery of Medicinal Plants in our Kulathupuzha Estate,Kollam District,Kerala State.

The nursery is supplying high quality medicinal plant saplings.

The rates for various plants  CLICK HERE

For enquiry Contact @  9745766460

 

ഔഷധ സസ്യങ്ങളുടെ മാതൃകാ നേഴ്സറി
കണ്ടൻചിറ, ഡാലി പി.ഒ, കുളത്തൂപ്പുഴ എസ്റ്റേറ്റ്
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ്

(കേന്ദ്ര-കേരള സർക്കാരുകളുടെ ഒരു സംയുക്ത സംരംഭം)

കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽപാം ഇന്ത്യാ ലിമിറ്റഡ്കൊല്ലം ജില്ലയിലെ ഏരൂർ,ചിതറ, കുളത്തുപ്പുഴ എസ്റ്റേറ്റുകളിലായി 10000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. മണിക്കൂറിൽ 20 എണ്ണപ്പനകുലകൾ സംസ്കരിക്കുവാനുള്ള പാംഓയിൽ മില്ലും, അത്യുൽപാദന ശേഷിയുള്ള എണ്ണപ്പന വിത്തുകൾ ഉല്പാദിപ്പിക്കുന്ന സീഡ് ഗാർഡനും,എണ്ണപ്പന തൈകളുടെ ഉൽപ്പാദനത്തിനും വിതരണത്തിനുമായുള്ള നേഴ്സറിയും നിലവിലുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മോഡേൺ റൈസ്മിൽ വെച്ചൂരിൽ സ്ഥാപിക്കുകയും അവിടെ നിന്നും അറിയും വിവിധ ഉത്പന്നങ്ങളും മാർക്കറ്റിൽ എത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല എസ്റേറ്റുകളിൽ വാഴ, പച്ചക്കറി, കശുമാവ്
തുടങ്ങിയ കൃഷികളും ചൂൽ നിർമ്മാണം, വിപണന കേന്ദ്രങ്ങൾ മുതലായവ വളരെ വിപ്ലവകരമായി ചെയ്യുന്നതിനോടൊപ്പം ഒരു പുതിയ ചുവടുവെപ്പ്

“ഔഷധ സസ്യങ്ങളുടെമാതൃകാ നേഴ്സറി”

ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ്, ഹോർട്ടികൾച്ചർ മിഷൻ, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്, നാഷണൽ ആയുഷ് മിഷൻ തുടങ്ങിയവയുടെ സഹകരണത്തോടെ ഔഷധ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ചിട്ടുള്ളതാണ്. ഈ മാതൃകാ നേഴ്സറിയിലൂടെ ഔഷധ സസ്യങ്ങളുടെ പ്രദർശനവും, വിപണനവും മാത്രമല്ല വിവിധ പരിശീലന പരിപാടികളിലൂടെയും ഔഷധസസ്യകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓയിൽ പാം ഇന്ത്യയുടെ മാതൃകാ നേഴ്സറിയിൽ വിവിധ ഇനത്തിൽപ്പെട്ട ഒട്ടനേകം ഔഷധ സസ്യങ്ങൾ ലഭ്യമാണ്. കൃത്യമായ പരിചരണത്തിലൂടെയും സംരക്ഷണത്തിലൂടെയും മെച്ചപ്പെട്ട ആരോഗ്യമുള്ള സസ്യതൈകളാണ് നേഴ്സറിയിലുള്ളത്.

ലക്ഷ്യങ്ങൾ

  • ഔഷധ സസ്യങ്ങളുടെ ഉൽപ്പാദനവും, വിപണനവും മെച്ചപ്പെടുത്തുക.
  • ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് മേഖലയുമായി
    സഹകരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുക.
  • വംശനാശ ഭീഷണി നേരിടുന്നതും വ്യവസായിക പ്രാധന്യമുള്ളതുമായ
    ഔഷധസസ്യങ്ങൾ വികസിപ്പിച്ചെടുക്കുക.
 
Model Nursery of Medicinal Plants – Kulathupuzha
Model Nursery of Medicinal Plants – Kulathupuzha