Oil Palm India Ltd

മോഡേൺ റൈസ് മില്ലിൽ നിന്നും കുട്ടനാട് റൈസിൻ്റെ 2 കി.ഗ്രാം പാക്കറ്റ് പുറത്തിറങ്ങി.

ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ്, മോഡേൺ റൈസ് മില്ലിൽ നിന്നും കുട്ടനാട് റൈസിൻ്റെ 2 കി.ഗ്രാം  പാക്കറ്റ് പുറത്തിറങ്ങി. 11.06.2024 ൽ വെച്ചൂർ റൈസ് മില്ലിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഓയിൽ പാം ചെയർമാൻ ശ്രീ ആർ. രാജേന്ദ്രൻ കുട്ടനാട് റൈസ് ൻ്റെ 2 കി.ഗ്രാം  പാക്കറ്റ് മാനേജിങ് ഡയറക്ടർ ശ്രീ ജോൺ സെബാസ്റ്റിയന് നൽകിയാണ് ഇതിൻ്റെ പുറത്തിറക്കൽ നിർവഹിച്ചത്

ചടങ്ങിൽ ഓയിൽ പാമിലെ ഉന്നത ഉദ്യോഗസ്ഥരും, ജീവനക്കാരും, തൊഴിലാളികളും പങ്കെടുത്തു.പുതുതായി പുറത്തിറക്കിയ 2 കി.ഗ്രാം  പാക്കറ്റ് വെച്ചൂർ റൈസ് മില്ലിലെ വിൽപ്പന കേന്ദ്രത്തിൽ നിന്നും കൂടാതെ കോട്ടയം കോടിമതയിലെ ഹെഡ് ഓഫീസിലും കൊല്ലം ജില്ലയിലെ ഓയിൽ പാം ഏരൂർ, ചിതറ, കുളത്തുപ്പുഴ എന്നിവിടങ്ങളിലെ വിൽപ്പന കേന്ദ്രങ്ങളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ ഡീലർമാർ വഴിയും ഹോർട്ടികോർപ്പ് ൻ്റെ കേരളത്തിലെ ഔട്ട്ലെറ്റുകൾ വഴിയും ഓൺലൈൻ  ആയി amazon.in ലും ലഭിക്കും.

 

 

ഓയിൽ പാം ഇന്ത്യക്ക് ഉൽപാദന ക്ഷമത അവാർഡ്

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിൻറെ  2023 വർഷത്തെ ഏറ്റവും നല്ല പെർഫോമൻസിനുള്ള എം.കെ.കെ നായർ ഉൽപാദന ക്ഷമത അവാർഡ് (മീഡിയം വിഭാഗം) ഓയിൽ പാം ഇന്ത്യക്ക് ലഭിച്ചു. എല്ലാ വർഷവും പ്രൊഡക്ടിവിറ്റി കൗൺസിൽ വിവിധ കമ്പനികളുടെ പ്രകടനങ്ങൾ വിലയിരുത്തുകയും ഉൽപാദന ക്ഷമത അവാർഡ് നൽകി വരുന്നതുമാണ്.

 

കമ്പനികളുടെ സാമ്പത്തിക പ്രകടനം, ഉൽപാദന ക്ഷമത, ഓപ്പറേഷൻസ്, ഡെവലപ്മെൻറ്, ട്രേഡ് യൂണിയൻ വിഷയങ്ങൾ, ടെക്നോളജി തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.

ഓയിൽ പാം ഇന്ത്യ 2022-23 സാമ്പത്തിക വർഷം ഉയർന്ന ഉൽപാദനവും റെക്കോർഡ് വിറ്റു വരവും ലാഭവും നേടിയിരുന്നു. ഓയിൽ പാമിന് കൊല്ലം ജില്ലയിലെ ഏരൂർ, ചിതറ, കുളത്തുപ്പുഴ എന്നിവിടങ്ങളിലായി 3646 ഹെക്ടറിൽ എണ്ണപ്പന തോട്ടവും ഒരു മണിക്കൂറിൽ  20 MT എണ്ണക്കുരു സംസ്കരിക്കുന്നതിനാവശ്യമായ ഒരു ഫാക്ടറിയും നിലവിലുണ്ട്. ഇത് കൂടാതെ കോട്ടയം വൈക്കത്ത് ഒരു അരിമില്ലും തൊടുപുഴയിൽ ഒരു എണ്ണപ്പന വിത്ത് ഉൽപാദന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ പാം ഇന്ത്യയിൽ ഏകദേശം ജീവനക്കാർ ജോലി ചെയ്യുന്നു.

ഫെബ്രുവരി 17ന് സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഓഫീസ്, കളമശ്ശേരിയിൽ വച്ച് നടന്ന ചടങ്ങിൽ ദേശീയ പ്രൊഡക്ടിവിറ്റി കൗൺസിൽ ഡയറക്ടർ ജനറൽ എസ് ഗോപാലകൃഷ്ണൻ ഐ.എ.എസ് അവർകൾ അവാർഡുകൾ സമ്മാനിച്ചു. ഓയിൽ പാം ഇന്ത്യക്ക് വേണ്ടി ചെയർമാൻ അഡ്വ: ആർ രാജേന്ദ്രൻ, മാനേജിങ് ഡയറക്ടർ ജോൺ സെബാസ്റ്റൻ, ഡയറക്ടർ അജയപ്രസാദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.