Oil Palm India Ltd

 

Oil Palm India Limited was established in the year 1977 with the objective of propagating oil palm cultivation in the country and more particularly in Kerala. From 1983 onwards the Company started functioning as a joint venture of the Government of Kerala and Government of India with share participation of 51% and 49% respectively. The paid-up share capital of the company is Rs.11.78 Crores.Oil Palm India Limited has got a total planted area of 3646 Hect. of plantation spread over in three estates viz. Yeroor, Chithara and Kulathupuzha in Kollam District, Kerala. The total employee strength is about 750.

Oil Palm is the richest source of oil. While Oil Palm can give around 3 to 5 Tons of oil per hectare, the yield per hectare of oil seeds like ground nut, sun flower, soyabeen etc. would come to about 1 ton only. The cultivation of Oil Palm is commercially very much viable in comparison with other commercial crops like Rubber, Coconut etc. Read More

 

1977-ൽ കേരളത്തിലെ എണ്ണപ്പന കൃഷിയുടെ വളർച്ചയ്ക്കും പ്രോത്സാഹനത്തിനുമായി രൂപം കൊണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് . ( കേരളം51% കേന്ദ്രം- 49% പങ്കാളിത്തം)

കമ്പനിയുടെ അടച്ചു തീർത്ത ഓഹരി മൂലധനം 11.78 കോടിയാണ്. 3646 ഹെക്ടർ പ്ലാൻറ്റേഷനുള്ള ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ മൊത്തം ജീവനക്കാരുടെ എണ്ണം 1000 ആണ്. കൊല്ലം ജില്ലയിലെ ഏരൂർ, ചിതറ, കുളത്തുപ്പുഴ എന്നീ മൂന്ന് എസ്റ്റേറ്റുകളിലായി ഈ പ്ലന്റഷൻ പടർന്നു കിടക്കുന്നു.

എണ്ണക്കുരുക്കളിൽ വെച്ചു ഏറ്റവും അധികം എണ്ണ ഉൽപ്പാദിപ്പിക്കാൻ എണ്ണ പനകൾക്ക് കഴിവുണ്ട്. ഹെക്ടറിന് 3 മുതൽ 5 ടൺ വരെ ഓയിൽ ഉൽപ്പാദിപ്പിക്കാൻ ഇവയ്ക്കു സാധിക്കും. നിലക്കടല, സോയാബീൻ, സൂര്യകാന്തി തുടങ്ങിയവയ്ക്ക് അതെ സമയം നൽകുവാൻ കഴിയുന്നത് ഏകദേശം ഒരു ടൺ മാത്രമാണ്. റബ്ബർ, തെങ്ങ് മുതലായ വാണിജ്യ വിളകളെ അപേക്ഷിച്ച ഓയിൽ പാം വളരെ ലാഭകരമാണ്

ചുവന്ന പനമരങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഈ എണ്ണയെ പാം ഓയിൽ അഥവാ ..പാമോലിൻ എന്ന് പറയുന്നു. ഓയിൽ പാം പഴങ്ങളുടെ പൾപ്പ് ഭാഗത്തു നിന്നും, വേർതിരിച്ചെടുക്കുന്ന എണ്ണയാണ് പാമോയിൽ.20 ഡിഗ്രി താപനിലയിൽ അർധ ദ്രവകാവസ്ഥയിലുള്ള ക്രൂഡ് പാം ഓയിലിന് കടും ഓറഞ്ചു ചുവപ്പും കലർന്ന നിറമാണ്.

ഇതിൽ ഒരേ അളവിൽ പൂരിത, അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. (1 -40%ഒലിയ്ക് ആസിഡ്, 10% ലിനോലിക് ആസിഡ്, 44% പാൽമിറ്റിക് ആസിഡ്, 5% സ്റ്റേർണിങ് ആസിഡ്) ഇത് വിവിധ രാജ്യങ്ങളിൽ പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ A യുടെയും E യുടെയും സാനിധ്യം ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

മറ്റു എണ്ണകളെ അപേക്ഷിച്ചു വിറ്റാമിൻ A, E ഇവയുടെ സാനിധ്യം കൂടുതലുള്ള ഓയിൽ പാം പ്രകൃതിയുടെ വരമാണ്. വിറ്റാമിനുകളാൽ സമ്പന്നമായ ഇവയെ സൗന്ദര്യ വർധക വസ്തുക്കളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നു.

Modern Palm Oil Mill Yeroor

About us

The Company has established a Modern Processing Mill to process 20Mt. FFB/Hr. with a total investment outlay of Rs.19 crores. . This is the largest Oil Palm processing Mill in the country. The Company is now able to produce high quality Crude Palm Oil from the FFB produced in its Estates and also procured from OPDP farmers. Annual production of Crude Palm Oil comes to about 7000 Metric Tonnes.

A captive power station is also set up for the generation of Electricity. The fibre of Palm Fruits is used as fuel for generation of steam to run the Turbine Generator.

19 കോടി രൂപ മുതൽ മുടക്കിൽ മണിക്കൂറിൽ 20 മെട്രിക് ടൺ FFB ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ഒരു ആധുനിക പ്രോസസ്സിംഗ് മില്ല് കമ്പനി സ്ഥാപിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ എണ്ണയുൽപ്പാദനകേന്ദ്രങ്ങളിലൊന്നാണ് ഇത്. കമ്പനിയുടെ എസ്റ്റേറ്റിൽ നിന്നും കൃഷിക്കാരിൽ നിന്നും ലഭിക്കുന്ന എണ്ണപ്പനപഴം ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരമുള്ള പാം ഓയിൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി നിലവിൽ കമ്പനിക്കുണ്ട്. ഏകദേശം 7000 മെട്രിക് ടൺ ക്രൂഡ് പാം ഓയിലാണ് ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത്.

Kernel Oil Extraction Mill

About us

The Company has set up a Kernel Oil Factory on an investment of about Rs.2.5 crores for the extraction of Palm Kernel Oil at Yeroor. Annual production of Kernel Oil comes to about 800 Metric Tonnes.

കമ്പനിയുടെ ഏരൂർ എസ്റ്റേറ്റിൽ 2.5 കോടി രൂപ മുതൽ മുടക്കിൽ അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള കെർണൽ ഓയിൽ ഫാക്ടറി ഉണ്ട്. ഏകദേശം 800 മെട്രിക് ടൺ കെർണൽ ഓയിലാണ് ഒരു വർഷത്തെ ഉൽപ്പാദനം.

Oil Palm India Limited New Horizons and Opportunities