Oil Palm India Ltd
Oil Palm Seed Garden

Oil Palm India Limited is the first company in India to establish Seed Garden especially for the production of Oil Palm seeds and sprouts since the establishment of its first plantation in 1962.

Oil Palm India Limited is the premier institution in India which is capable of producing high quality hybrid Oil Palm seeds. Our high yield hybrid Oil Palm seeds have been bred over the past 24 years from the highest yielding Oil Palms in India. Able to produce premium crop, our superior genetics deliver early maturity, high fruit and oil yields and longest productive life.

Oil Palm India is now the largest Oil Palm sprouts producers in India producing genetically superior Oil Palm seeds throughout India. Oil Palm India continues to strive to improve the genetic potential of our seed, using stringent culling and ruthless selection process in our breeding programme.Read More

  

ഓയിൽ പാം ഇന്ത്യ ലിമിറ്റഡാണ് ഇന്ത്യയിലാദ്യമായി വിത്തുൽപ്പാദനത്തിനായി ഒരു സീഡ് ഗാർഡൻ അതിന്റെ ആദ്യത്തെ പ്ലാന്റേഷൻ 1962-ൽ സ്ഥാപിതമായപ്പോൾ തന്നെ തുടങ്ങിയത്.

ഉയർന്ന ഗുണമേൻമയുള്ള സങ്കരയിനം എണ്ണപ്പന വിത്തുകൾ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ൨൪ വർഷങ്ങളായി ഇവിടെ ഉൽപ്പാദിപ്പിച്ചുവരുന്ന അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലേക്കും വെച്ച് ഏറ്റവും അധികം വിളവു തരുന്ന മികച്ച എണ്ണപ്പനകളിൽ നിന്നാണ്. ഉന്നത ജനിതക നിലവാരം പുലർത്തുന്ന ഇവിടുത്തെ എണ്ണപ്പന തൈകൾ വളരെ നേരത്തെ തന്നെ കായ്‌ഫലം നൽകുകയും കൂടിയ അളവിൽ എണ്ണ അടങ്ങിയിരിക്കുകയും ചെയുന്നത് കൂടാതെ വളരെ കാലം വിളവു നൽകുന്നവയുമാണ്. ജനിതക മൂല്യം കൂടിയ എണ്ണപ്പനയുടെ മുളപ്പിച്ച വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ഥാപനമാണ് ഇപ്പോൾ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. എണ്ണപ്പനവിത്തുകളിലെ ജനിതകമൂല്യം ഉയർത്തുന്നതിനായി എണ്ണപ്പനകൾ തിരഞ്ഞെടുക്കുന്നതിലും തരംതിരിക്കുന്നതിലും അതുവഴി ഗുണമേൻമ ഉറപ്പു വരുത്തുന്നതിലും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് എണ്ണപ്പനകളുടെ വർഗ്ഗസങ്കരണ പ്രെക്രിയയിൽ കൈക്കൊള്ളുന്നത്.

ജനിതക ദ്രവ്യത്തിന്റെ (ജേം പ്ലാസം) ബ്രിഹത്തായ ശേഖരത്തിലൂടെ ഞങ്ങൾക്ക് തുടർച്ചയായി ഉന്നത നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുവാൻ സാധിക്കുന്നു. ഉന്നത ഗുണ നിലവാരവും അത്യുൽപ്പാദന ശേഷിയുമുള്ള ഡ്യുറ, പിസിഫെറ എന്നീ മാതൃ പിതൃ പനകളെയാണ് സങ്കരയിനം വിത്തുൽപ്പാദനത്തിനായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പനകളിൽ നിന്നുമുള്ള കർശനമായ ഗുനിലവാര പരിശോധനകളിലൂടെയും പ്രോജനി ടെസ്‌റ്റുകളിലൂടെയുമാണ് ഉന്നത ഗുണനിലവാരമുള്ള വിത്തുൽപ്പാദനം സാധ്യമാകുന്നത്.

ഡ്യുറ പനകളെ റ്റി x റ്റി സങ്കരണം വഴി തിരഞ്ഞെടുത്തിട്ടുള്ള പിസിഫെറ പനകളുമായി സങ്കലനം നടത്തുമ്പോഴാണ് അത്യുൽപ്പാദന ശേഷിയുള്ള 'ടെനീറ' എന്ന സങ്കരയിനം പന രൂപം പ്രാപിക്കുന്നത്. ടെനീറ വിത്തുൽപ്പാദനം ആരംഭിക്കുന്നത് ഡ്യുറ മാതൃ പനയിലെ (കട്ടികൂടിയ ഷെല്ലുള്ള) പെൺ പൂങ്കുല, പൂക്കൾ വിരിയുന്നതിന് ചുരുങ്ങിയത് 7 ദിവസം മുമ്പ് ബാഗ് ചെയ്ത്, പൂക്കൾ വിരിഞ്ഞു തുടങ്ങിയ ദിവസം മുതൽ തുടർച്ചയായി 3 ദിവസങ്ങളിൽ നേരത്തെ ശേഖരിച്ചു വെച്ചിരിക്കുന്ന ആൺപനയിലെ (പിസിഫെറ) പൂമ്പൊടി ഉപയോഗിച്ച് രാവിലെ കൃത്യമായി പരാഗണം നടത്തുമ്പോഴാണ്.

പരാഗണത്തിനുശേഷം 5 മുതൽ 6 മാസം വരെയാകുമ്പോൾ ഒന്നോ രണ്ടോ കായ്കൾ പഴുത്തു പൊഴിയുന്ന മുറയ്ക്ക് ബാഗ് ചെയ്ത കുലകൾ വെട്ടിയെടുക്കാവുന്നതാണ്. വെട്ടിയ കുലകൾ തണ്ടിൽ നിന്നും അടർത്തി മാറ്റിയ ശേഷം രണ്ടോ മൂന്നോ ദിവസം വെള്ളം തളിച്ചിടുമ്പോൾ തണ്ടുകളിൽ നിന്നും കായ്കൾ മാത്രമായി പൊഴിച്ചെടുക്കാവുന്നതാണ്. അതിനുശേഷം ഡിപ്പേരികോർപർ എന്ന മെഷിന്റെ സഹായത്താൽ കൈകളിലെ മാംസളഭാഗം മാറ്റി വിത്തു മാത്രമായി വേർതിരിച്ചെടുക്കുന്നു. ഡിപ്പേരികോർപ്പിങ്ങിലൂടെ വേർതിരിച്ചെടുത്ത വിത്തുകളിൽ നിന്നും ചെറുതും,

പൊട്ടിയതും, വെളുത്തനിറമുള്ളതും നീക്കം ചെയുന്നു. അതിനുശേഷം വിത്തുകൾ കഴുകി ബക്കറ്റിലിട്ട് മുങ്ങി നിൽക്കത്തക്ക രീതിയിൽ വെള്ളമൊഴിക്കുന്നു (കൊറഡോ വുഡാർട്ട്-1990-പ്രക്രിയ) തുടർച്ചയായി 7 മുതൽ 8 ദിവസം വരെ എന്നും നന്നായി കഴുകി വെള്ളം മാറ്റേണ്ടതാണ്. ഈ പ്രക്രിയ വഴി വിത്തിലെ മാംസള ഭാഗത്തിന്റെ അംശം മുഴുവനായി മാറികഴിയുമ്പോൾ വിത്തുകളിലെ കുമിൾരോഗബാധ തടയുവാനായി ദ്രാവകരൂപത്തിലാക്കിയ നേർപ്പിച്ച കുമിൾനാശിനിയിൽ 20 മിനിറ്റ് മുക്കിവെച്ച ശേഷം രണ്ടു ദിവസം തണലിൽ ഉണങ്ങാനിടുന്നു. ഇപ്രകാരം ഉണക്കിയ വിത്തുകൾ 500 ഗേജുള്ള പോളിത്തീൻ കവറുകളിലാക്കി വായു നിൽക്കത്തക്ക വിധം കെട്ടി 39 土 1 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഹീറ്റിംഗ് റൂമിൽ 60 ദിവസം സൂക്ഷിക്കുന്നു. ഇടയ്‌ക്കിടയ്ക്ക് കവറുകൾ അഴിച്ച് ശുദ്ധവായു നൽകേണ്ടതാണ്. 60 ദിവസത്തിനു ശേഷം ഹീറ്റിംഗ് റൂമിൽ നിന്നും പുറത്തെടുത്ത് വിത്തുകൾ അന്തരീക്ഷ താപനിലയിൽ എത്തുവാൻ വേണ്ടി ഒരു ദിവസം വെച്ച ശേഷം 7 മുതൽ 8 ദിവസം വെള്ളത്തിലിട്ട് ദിവസവും കഴുകി വെള്ളം മാറ്റുന്നു. ഇത് വിത്തുകളിലെ ഈർപ്പം 22 മുതൽ 23 ശതമാനം വരെയാക്കുവാൻ സഹായിക്കുന്നു. അതിനുശേഷം കഴുകിയെടുത്ത വിത്തുകൾ കുമിൾനാശിനിയിൽ 20 മിനിറ്റ് മുക്കി വെച്ച ശേഷം ഉപരിതലത്തിലെ ജലാംശം മാറുവാനായി കുറച്ചു സമയം നിരത്തിയിട്ട് വീണ്ടും പോളിത്തീൻ ബാഗുകളിലാക്കി ജെർമിനേഷൻ റൂമിൽ 26 土 1 ഡിഗ്രി സെൽഷ്യസിൽ വയ്ക്കുന്നു. ഒരാഴ്ച കഴിയുമ്പോൾ വിത്തുകൾ മുളയ്‌ക്കുന്നതായി കാണാം. മുളയ്ക്കുന്നതിനായി വെച്ചിരിക്കുന്ന വിത്തുകൾ ഇടയ്ക്ക് പോളിത്തീൻ ബാഗ് തുറന്ന് ഫങ്കസ് ബാധയുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതും ആവശ്യമെങ്കിൽ വെള്ളം സ്‌പ്രേ ചെയ്യേണ്ടതുമാണ്. 7-כо ദിവസം മുതൽ വിത്തുകൾ മുളച്ചു തുടങ്ങുന്നു. മുളച്ച വിത്തുകൾ ചെറുതായി മുറിച്ച ഈർപ്പമുള്ള സ്പോഞ്ച് നിറച്ച പോളിത്തീൻ കവറുകളിലാണ് സൂക്ഷിക്കേണ്ടത്. ഇങ്ങനെ ഈർപ്പമുള്ള സ്പോഞ്ച് ഉപയോഗിക്കുന്നതുവഴി വിത്തുകളിലെ മുളകൾ വളരുവാനും കേടുപാടുകൾ സംഭവിക്കുന്നത് തടയുവാനും കഴിയുന്നു. എപ്രകാരം ശേഖരിച്ച് മുളപ്പിച്ച വിത്തുകൾ നിശ്ചിത വളർച്ചയെത്തുമ്പോൾ ഏറ്റവും നല്ല ഗുണനിലവാരമുള്ളവ മാത്രം തരംതിരിച്ചു ഉപഭോക്താക്കൾക്ക് നൽകി വരുന്നു. ഗുണനിലവാരമുള്ള സങ്കരയിനം ഓയിൽ പാം വിത്തുകൾക്കുള്ള ഭാവിയിലെ ആവശ്യകത പരിഗണിച്ച് സീഡ് ഗാർഡെന്റെ വികസന പരിപാടികൾ നടപ്പിലാക്കി വരുകയാണ്. അതിന് പ്രകാരം 2012 വർഷത്തിൽ ഡി 115 Х ഡി 115 എന്ന ഡ്യുറ ഇനത്തിൽപ്പെട്ട പനകൾ വളർത്തി വരുന്നു. 2015-ൽ നട്ട മറ്റു ഡ്യുറ ഇനങ്ങളായ ഡി 20 X ഡി 35, ഡി 84 Х 61, ഡി 61 Х 61, ഡി 47 Х 85 എന്നിവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ച്, പാലോട് സ്റ്റേഷനിൽ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. 2016-ൽ നട്ട (ഡി, റ്റിപി 002 ഡി, റ്റിപി 029 ഡി, റ്റിപി 020 ഡി, റ്റിപി 012 ഡി, റ്റിപി 022 ഡി, റ്റിപി 011 ഡി, റ്റിപി 004 ഡി, റ്റിപി 019 ഡി, റ്റിപി 013 ഡി, റ്റിപി 014 ഡി, റ്റിപി 024 ഡി, റ്റിപി 023 ഡി, റ്റിപി 006 ഡി, റ്റിപി 008 ഡി, റ്റിപി 025 ഡി, റ്റിപി028 ഡി, റ്റിപി015 ഡി, റ്റിപി 016 ഡി, പിഎൽ 001 ഡി, പിഎൽ 002 ഡി, പിഎൽ 007 ഡി, പിഎൽ 011 ഡി, പിഎൽ 014 ഡി, പിഎൽ 015 ഡി, ഡി 84 Х ഡി 61) എന്നീ 24 ഇനത്തിൽപെടുന്ന ഡ്യുറ തൈകൾ തൊടുപുഴയിലും പാലോടുമായി വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. ഈ ഡ്യുറ പനകളിൽ നിന്നാണ് വിവിധ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാതൃ പനകളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്.

ഓയിൽ പാം ഇന്ത്യ, ഗുണമേൻമയുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനം വഴി കൃഷിയുടെ വ്യാപനത്തിലൂടെ സസ്യഎണ്ണയുടെ ഇറക്കുമതി രാജ്യത്ത് കുറയ്ക്കുന്നതിൽ കാര്യക്ഷമമായ പങ്കുവഹിക്കുന്നു.

കൃഷിയും വ്യവസായവും സമന്വയിപ്പിക്കുന്ന ആധുനിക വികസന വീക്ഷണവുമായി മുന്നോട്ട് പോകുന്ന ഓയിൽ പാം ഇന്ത്യ ഗുണമേന്മയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ തന്നെ വ്യാവസായിക രംഗത്ത് സുസ്ഥിരത കൈവരിച്ച് മുന്നേറുകയാണ്.

Oil Palm Seed Garden

To utilize vacant land in Oil Palm Seed Garden we have cultivated about 500 Elephant Foot Yam. Apart from this also cultivated about 150 plantains. In 2021-2022 we intend to extend the Elephant Foot Yam Cultivation in more vacant areas.

Oil Palm Seed Garden

ഓയിൽ പാം സീഡ് ഗാർഡനിൽ പനകൾ ഇല്ലാതെ ഒഴിവു വന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തിൽ ചേന കൃഷി ആരംഭിച്ചിട്ടുണ്ട്.ഏകദേശം 500 ചേന ഈ സ്ഥലത്ത് നടുവാൻ സാധിച്ചു. കൂടാതെ ഏകദേശം 150 വാഴയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. 2021-2022 ൽ ഒഴിവുള്ള കൂടുതൽ സ്ഥലത്തേക്ക് ചേന കൃഷി വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു.